ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

Anticipatory Income Tax Statement


 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍ ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക നികുതി അടക്കേണ്ടതായി വന്നിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇനിയും പറ്റാതിരിക്കാന്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ തന്നെ നികുതി പിടിച്ച് തുടങ്ങുക. തൊഴിലാളികളില്‍ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് എന്നോര്‍ക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഒരിക്കല്‍ പുതിയ സ്‌കീമിലേക്ക് മാറിയാല്‍ പിന്നെ തിരിച്ച് മാറാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും വർഷം  മുതല്‍ അവരുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം വരുന്നത് അവസാനിക്കുന്ന പക്ഷം ആ വര്‍ഷം മുതല്‍ അവര്‍ക്കും ഏത് സ്‌കീമിലേക്കും മാറാവുന്നതാണ്‌.

How to Process Professional Tax in SPARK

 

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.

PFMS-MDM-A HELP FILE FOR SCHOOLS

 

 PFMS

(തീർത്തും അനൗദ്യോഗികം.റഫറൻസിന് മാത്രം-അധികാരികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രം ഉപയോഗിക്കുക)


Public Financial Management System എന്നതിന്റെ ചുരുക്കമാണ് PFMS.കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം മോണിറ്റർ ചെയ്യുന്നതിന് ഉള്ള ഒരു ഓൺലൈൻ സംവിധാനമാണ് PFMS.കേന്ദ്രവും സംസ്ഥാന ഗവൺമെന്റും നിശ്ചിത ശതമാനം വീതം ഫണ്ട് വകയിരുത്തി നടപ്പാക്കുന്ന പദ്ധതികളാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ.(Centrally Sponsored Scheme -CSS) എന്നാണ് ഈ പദ്ധതികൾ അറിയപ്പെടുന്നത്.കേരളത്തിൽ തന്നെ വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ഉച്ച ഭക്ഷണ പദ്ധതി, സർവ്വശിക്ഷാ കേരളം (SSK) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം പദ്ധതികളുടെ ഫണ്ട് വിനിയോഗം സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ്  PFMS.ഇത് NIC നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷനാണ്. എന്നാൽ ഏതൊരു പദ്ധതിയുടെയും സാമ്പത്തിക കാര്യങ്ങൾ (ഫണ്ട് കൈകാര്യം) ചെയ്യുന്നത് ബാങ്ക് എക്കൗണ്ട് മുഖേനയാണ് എന്നതിനാൽ PFMS ൽ വരുന്ന ഓരോ സംസ്ഥാനത്തെയും ഓരോ പദ്ധതിയും അതത് സംസ്ഥാന സർക്കാരിന്റെ നിർവ്വഹണ ഏജൻസികൾ യോഗ്യമാണെന്ന് കണ്ടെത്തുന്ന ബാങ്കിനെ ഏൽപിക്കുന്നു. ഇവിടെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാനറാ ബാങ്കിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പദ്ധതിയുടെ നടത്തിപ്പുകാരായ എ.ഇ.ഒ, സ്കൂൾ അധികൃതർ എന്നിവർക്ക് നേരിട്ട് PFMS സൈറ്റിനെ ആശ്രയിക്കേണ്ടിവരുന്നില്ല. പകരം PFMS കൈകാര്യം ചെയ്യാനായി കാനറാ ബാങ്ക് ഡെവലപ്പ് ചെയ്ത ആപ്ലിക്കേഷൻ (ഓൺലൈൻ സോഫ്റ്റ് വെയർ) ആണ് ഉപയോഗിക്കുന്നത്.ഇത് ഉപയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതായിരിക്കും.

Income Tax Calculation FY 2021-2022



2021-22 സാമ്പത്തിക വര്‍ഷത്തിലെ അഥവാ 2022-23 അസസ്‌മെന്റ് ഇയറിലെ ആദായ നികുതി കണകമകാക്കുന്നതിനുള്ള ഈസി ടാക്‌സ് സോഫ്റ്റ് വെയര്‍ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പ്രസ്താവിക്കുന്നത്. 
 

Food Security Allowance - Calculator

 

Food Security Allowance - Calculator


 

 ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയത്തില്‍ ഹാജരാകാത്ത ദിവസങ്ങളില്‍ ഭക്ഷ്യ-ഭദ്രതാ അലവന്‍സ് ഇനത്തില്‍ അരി വിതരണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നല്ലോ. ഇത് തയ്യാറാക്കുന്നതിന് സഹായകരമായ ഒരു എക്‍സല്‍ ഫയലാണ് ചുവടെ ലിങ്കില്‍. ഇതില്‍ നിന്നും ലഭിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വിദ്യാലയത്തിന്റെ പേര് . ക്ലാസ് , ഡിവിഷന്‍ എന്നിവയും കുട്ടികളുടെ പേരും അവര്‍ ഹാജരായ ദിവസങ്ങളും മാത്രം നല്‍കിയാല്‍ ആ ക്ലാസിലെ മറ്റ് വിവരങ്ങള്‍ ഉള്‍പ്പെട്ട ഷീറ്റ് ലഭിക്കും . ഇതിന്റെ പ്രിന്റ് എടുത്ത് അക്വിറ്റന്‍സ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. മറ്റ് കോളങ്ങളിലെ വിവരങ്ങള്‍ മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ത്തതിന് ശേഷം പ്രിന്റ് എടുക്കുന്നതിന് മുമ്പ് ബാക്കി കോളങ്ങള്‍ ഡിലീറ്റ് ചെയ്യുക

Click Here for the FSA Class Wise Calculator

Click Here for the FSA Calculator

Click Here for the Circular

BIMS ല്‍ Mid Day Meal Data Entry ചെയ്യുന്ന വിധം

         

നാളിത് വരെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരികയായിരുന്നു. ഇനി മുതല്‍ ഇവ BIMS മുഖേന ആവും ലഭ്യമാകുക. 2019 നവംബര്‍ മാസം മുതല്‍ BIMS വഴിയാകും ഇടപാടുകള്‍ നടത്തുക. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നിന്നും Noon Meal Account ലെ ബാലന്‍സ് തുകയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരുന്നു. BIMS ലൂടെ അക്കൗണ്ടിലെത്തുന്ന തുക ട്രഷറിയില്‍ നിന്നും ഉച്ചഭക്ഷണഅക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാം. ഇതിനായി താഴെപ്പറയുന്ന രേഖകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം.

  • ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടിക്രമം
  • ബില്ലുകളും വൗച്ചറുകളും
  • BIMSല്‍ നിന്നും ലഭ്യമാകുന്ന ബില്‍
           Allotment തുക BIMSല്‍ എത്തിയിട്ടുണ്ടോ എന്നറിയുന്നതിന് BIMS ല്‍ ലോഗിന്‍ ചെയ്‌ത് പ്രവേശിച്ചതിന് ശേഷം ഇടത് വശത്തെ Allotment എന്ന മെനുവിലെ View Allotment എന്നതില്‍ ക്ലിക്ക് ചെയ്യുക. DDO Code , Financial Year ഇവ പരിശോധിച്ച ശേഷം List എന്നതില്‍ ക്ലിക്ക് ചെയ്യുക. Allotment വന്നിട്ടുണ്ടെങ്കില്‍ അതിലെ Allotted Amount ആയി രേഖപ്പെടുത്തിയ തുകയില്‍ ക്ലിക്ക് ചെയ്‌താല്‍‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ അറിയാം. ഇവിടെ ലഭ്യമാകുന്ന SCO (Sub Controlling Officer- ഇവിടെ അത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആയിരിക്കും)  Order Number ബില്‍ തയ്യാറാക്കുമ്പോള്‍ ആവശ്യമായി വരും എന്നതിനാല്‍ അത് കുറിച്ച് വെക്കുന്നത് ഉപകാരപ്രദമായിരിക്കും. 

 

Google Form Copying

 ഒരു ഗൂഗിൾ ഫോം ഉണ്ടാക്കിയാൽ അത് മറ്റൊരു ഓഫീസിൽ ഉപയോഗിക്കുന്നതിനായി ഷെയർ ചെയ്യാം.

ഇതിനായി ഡ്രൈവ് എടുത്ത് ന്യൂ ഫോൾഡർ ക്ലിക്ക് ചെയ്യുക. പുതിയ ഫോൾഡർ ക്രിയേറ്റ് ആകും. ഈ ഫോൾഡറിന് പേര് നൽകാം. തുടർന്ന് ഉണ്ടാക്കിയ ഫോം ഈ ഫോൾഡറിലേക്ക് മൂവ് ചെയ്യുക. തുടർന്ന് ഈ ഫോൾഡർ ഷെയർ ചെയ്താൽ പുതിയ ഇമെയിലിൽ ഈ ഫോം ഉപയോഗിക്കാം.

ഇത് എങ്ങിനെയെന്ന് നോക്കാം

ഇതിനായി മെയിൽ തുറക്കുക

PFMS -Register Schools -A Help file

 


സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഫണ്ടിങ്ങ് മുഴുവനായി പി.എഫ്.എം.എസ് PFMS(Public Fund Management System) എന്ന സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിനായി  എ.ഇ.ഒ.കളിൽ നിന്നും സ്കൂളുകളെ ഏജൻസികളായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

3 സ്റെറപ്പ് ആണ് ചെയ്യാനുള്ളത്

1.ഏജൻസി ക്രിയേഷൻ

2.ഏജൻസി അപ്രൂവൽ

3.എ.ഇ.ഒ.യിലെ യൂസർ ക്രിയേഷൻ

ആദ്യ സ്റ്റെപ്പ് എങ്ങനെയാണ് എന്ന് നോക്കാം

ഇതിനായി ഫയർഫോക്സ് ബ്രൗസർ ആണ് ഉപയോഗിക്കേണ്ടത്.

സ്കൂളുകളുടെ താഴെ പറയുന്ന വിവരങ്ങൾ കയ്യിൽ കരുതണം

NAME OF SCHOOL


SCHOOL CODE 


NAME OF HEADMASTER


/HEADMISTRESS GIVEN IN BANK 


PHONE NUMBER OF HM 


EMAIL ID OF SCHOOL


BANK ACCOUNT NUMBER 


PINCODE OF SCHOOL 

GIS & SLI Revision PR 2019


കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും അടിസ്ഥാനശമ്പളം, ക്ഷാമബത്ത, പേഴ്സണൽ പേ, ഗ്രേഡ് പേ (എല്ലാവിധ ഗ്രേഡ് പേകളും) എന്നിവയുടെ ആകെ തുകയായ പ്രതിമാസ വരുമാനത്തിന്റെ 1.5 ശതമാനം (1.5%) കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തി  എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക പുതുക്കി നിശ്ചയിച്ചു..

സ്പാർക്കിൽ നെയിം ,ജനന തീയതി,പെൻഷൻ തീയതി,സർവീസ് കാറ്റഗറി എന്നിവ കറക്റ്റ് ചെയിതു അപ്ഡേറ്റ് ചെയുന്ന വിധം

 


CircularNo115-2021-FinDated26-11-2021 എന്ന പരിപത്രം പ്രകാരം ഡിഡിഒ മാർക്ക് നെയിം ,ജനനതീയതി,സർവീസ് കാറ്റഗറി ചെയിഞ്ചു എന്നിവ നടത്താവുന്നതാണ്. ഓർഡർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക അതിനായി സ്പാർക്ക് ലോഗിൻ ചെയുക.

Service Matters–>>Name/DoB/Superannuation/ServiceCategory Change–>>Submit Request എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന പേജ് പോലെ ഒരു പേജ് കാണാൻ കഴിയും