കറ്റകറ്റക്കയറിട്ടു
  കറ്റകറ്റക്കയറിട്ടു 
കയറാലഞ്ചു മടക്കിട്ടു 
നെറ്റിപ്പട്ടം പൊട്ടിട്ടു 
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി 
പൂവേ പൊലി പൂവേ 
പൂവേ പൊലി പൂവേ പൊലി 
പൂവേ പൊലി പൂവേ …….
തുമ്പേലരിമ്പേലൊരീരമ്പന്‍തുമ്പ 
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു 
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു 
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും 
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ……. 
ചന്തത്തില്‍മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ 
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ 
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ 
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ 
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ 
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ 
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ 
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ 
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ……. 
പൂവായ പൂവെല്ലാം പിള്ളേരറത്തു 
പൂവാങ്കുറുന്തില ഞാനുമറുത്തു 
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു 
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു 
പൂവേ പൊലി…….
 

 
No comments:
Post a Comment
Note: only a member of this blog may post a comment.