പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. കഴിഞ്ഞ കുറേവർഷത്തിനിടയിൽ, പരിസ്ഥിതിയെ പറ്റി കൂടുതൽ അവബോധം ജനങ്ങൾക്കിടയിൽ ഉള്ളതായി കാണാം. അതിനുള്ള ഒരു പ്രധാന കാരണം പരിസ്ഥിതി ദിനാചാരണത്തിലൂടെ സ്കൂൾ കുട്ടികൾക്കിടയിലും, അതുവഴി മാതാപിതാക്കന്മാരുടെ ഇടയിലും, ശക്തമായ സന്ദേശം എത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഇന്ന് കൂടുതൽ സംഘടനകളും, പ്രവർത്തകരും ഈ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. എന്നാൽ വ്യക്തി തലത്തിൽ എത്രമാത്രം ഇറങ്ങി ചെല്ലാനും ജാഗരൂകരാക്കാനും എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്നു ചിന്തിക്കുക!.
ഓരോ വർഷവും വ്യത്യസ്തമായ വിഷയങ്ങൾ എടുത്തുകൊണ്ടു ഐക്യരാഷ്ട്രസഭ ഈ ദിനം പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി സമർപ്പിക്കുന്നു. അന്താരാഷ്ട്രതലത്തിൽ പ്രകൃതിയിൽ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണ് ഓരോ വർഷവും വിഷയമാക്കുന്നത്.

No comments:
Post a Comment
Note: only a member of this blog may post a comment.