ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

How to Process Professional Tax in SPARK

സ്പാര്‍ക്ക് വഴി പ്രൊഫഷണല്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.


ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2018 ആഗസ്റ്റില്‍ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം.Professional Tax deductions exists for....  employees. You may either remove these employees for reprocessing or continue with the remaining employees. ഇവിടെ ഇങ്ങനെ ഒരു മെസ്സേജ് കാണാം.
Remove Existing Prof. Tax  ഡിലീറ്റ് ചെയ്ത് കളഞ്ഞതിന് ശേഷം Include Prof. സെലക്ട് ചെയ്യുക.ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്(First Half :4/2018 To 9/2018|Second Half :10/2018 to 03/2019) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ Confirm  ചെയ്യാം.

തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.

കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 4/2018 മുതല്‍ 9/2018 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും.ഇത് പ്രിന്‍റ് എടുത്ത് DDO ഒപ്പ്  വച്ച് സീല്‍ ചെയ്ത് ആകെ തുകയും ചേര്‍ത്ത് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍  നല്‍കാം .
പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.പഞ്ചായത്തില്‍/മുനിപ്പാലിയില്‍/തദ്ദേശസ്വയംഭരണ   
സ്ഥാപനത്തില്‍നേരിട്ട്നല്‍കുന്നവര്‍ഇങ്ങനെചെയ്യണം.ഇല്ലെങ്കില്‍പ്രസ്തുത
Bill Typeലെഎല്ലാവരുടേയും ഡിഡക്ഷനില്‍ ഈ തുക വന്നിരിക്കും.(ഡിഡക്ഷനില്‍ നിന്നും ഡിലീറ്റ് ചെയ്താലും മതി).
STSB (Special Treasury Savings Bank Account) വഴി  Professional Tax സമര്‍പ്പിക്കാം
Bill Type ലെ എല്ലാവരുടേയും ഡിഡക്ഷനില്‍ (Salary/ Matters/ Changes in the Month/ Present Salary) Prof Tax Entry വന്നിരിക്കും.ഈ തുക DDO യുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചിട്ടുള്ള സ്പെഷല്‍ ട്രഷറി അക്കൗണ്ട് (STSB A/c) ലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. അതില്‍ നിന്നും ചെക്ക് വഴി പണം പിന്‍വലിച്ച് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് മാറാം. അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ ഈ ചെക്ക് സമര്‍പ്പിക്കുകയും ചെയ്യാം.

No comments:

Post a Comment

Note: only a member of this blog may post a comment.