സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു. വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്. ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 സെപ്റ്റംബർ 29.
ജീവനക്കാർ തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ ഷീറ്റ്, എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
No comments:
Post a Comment
Note: only a member of this blog may post a comment.