ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

Anticipatory Income Statement 2019-20


2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന്‍റെ ആരവങ്ങള്‍ അവസാനിച്ചു. ഇനി 2019-20 വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ്. അടുത്ത വര്‍ഷത്തേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഭാഗം 2019 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ ഡിഡക്ട് ചെയ്യണം. പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്. ഇപ്പോള്‍ നികുതി വേണ്ട വിധം പിടിക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടയ്ക്കാം എന്ന് കരുതുന്നവര്‍. അത്തരക്കാര്‍ക്കാണ് ആദായ നികുതി വകുപ്പില്‍ നിന്നും 234(B), 234(C) എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വരുന്നത്. ഓര്‍ക്കുക നിങ്ങളുടെ ആകെ നികുതി 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഓരോ മാസത്തിലും ടി.ഡി.എസ് പിടിച്ചിരിക്കണം. നിശ്ചിത ഇടവേളകള്‍  വെച്ച് നിശ്ചിത ശതമാനം നികുതി അടവ് ചെന്നിരിക്കണം എന്ന് നിര്‍ബന്ധമാണ്

2019-20 ലെ പ്രധാന മാറ്റങ്ങള്‍
2019 ഫെബ്രുവരി മാസത്തില്‍ അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ രണ്ട് സുപ്രധാന മാറ്റങ്ങളാണ് അവതരിപ്പിച്ചത്.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 12500 രൂപ വരെ റിബേറ്റ് ലഭിക്കും.സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40000 രൂപ എന്നത് 50,000 രൂപയാക്കി ഉയര്‍ത്തി.സാലറി വരുമാനമുള്ള എല്ലാവര്‍ക്കും അവരുടെ ആകെ വരുമാനത്തില്‍ നിന്നും 50000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി കിഴിവ് ചെയ്യാം.


നികുതി വിധേയ വരുമാനം (സ്റ്റാന്‍റേര്‍ഡ് ഡിഡക്ഷനടക്കമുള്ള എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷമുള്ളത്)  5 ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ പരമാവധി 12,500 രൂപ വരെ 87(A) എന്ന സെക്ഷനില്‍ റിബേറ്റ് അനുവദിക്കുന്നു.  2,50,000 മുതല്‍ 5,00,000 വരെയുള്ള നികുതി നിരക്ക് 5 ശതമാനമാണ്. 5 ലക്ഷം രൂപ നികുതി വിധേയ വരുമാനമുള്ള ഒരാള്‍ക്ക് 2.5ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെയുള്ള 2.5 ലക്ഷത്തിന് 12,500 രൂപയാണ് നികുതി വരുന്നത്. അയാള്‍ക്ക് അത്ര തന്നെ റിബേറ്റും ലഭിക്കുന്നു. ആയത് കൊണ്ട് ഇയാള്‍ക്ക് നികുതി അടക്കേണ്ടി വരില്ല. എന്നാല്‍ ഇയാളുടെ നികുതി വിധേയ  വരുമാനം 5ലക്ഷത്തിന് മുകളിലാണെങ്കില്‍ അയാള്‍ക്ക് റിബേറ്റ് ലഭിക്കില്ല.  അത് കൊണ്ട്അയാള്‍ 2.5 ലക്ഷത്തിന് മുകളിലുള്ള എല്ലാ വരുമാനത്തിനും കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കില്‍ നികുതി നല്‍കേണ്ടി വരും.  ഇയാള്‍ക്ക് ആകെ ഈ വര്‍ഷം ലഭിക്കുന്ന നേട്ടം എന്നത് ഉയര്‍ത്തിയ 10000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനു മുകളിലുള്ള നികുതി മാത്രം.താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ആന്‍റിസിപ്പേറ്ററി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം
Downloads
TDS CALCULATOR 2019-20 to prepare Anticipatory Statement for 2019-20 Prepared by Sri Sudheer Kumar TK
Anticipatory Income Tax Statement -Prepared by Sri .Alrahiman
INCOMETAX CALCULATOR by Babu Vadukkumchery
CALCNPRINT by N P Krishnadas (Ubuntu & Windows OS Supported


No comments:

Post a Comment

Note: only a member of this blog may post a comment.