നാം ഓരോ സാമ്പത്തിക വര്‍ഷത്തിലെയും ആദായ നികുതി കണക്കാക്കി പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 31 ന് മുമ്പായി നികുതി മുഴുവനായി അടച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ ഇതോടു കൂടി നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. നികുതി അടച്ചതിന്റെ വിവരങ്ങള്‍ റിട്ടേണായി ആദായ നികുതി
വകുപ്പിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ഓഫീസ് മേധാവികളുടെ ഉത്തരവാദിത്തമല്ല.ശ്രീ.അല്‍റഹിമാന്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ഇ ഫയലിംഗ് തെറ്റില്ലാതെ പൂര്‍ത്തിയാക്കാന്‍ നമ്മെ സഹായിക്കും .
വകുപ്പിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ഓഫീസ് മേധാവികളുടെ ഉത്തരവാദിത്തമല്ല.ശ്രീ.അല്‍റഹിമാന്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ഇ ഫയലിംഗ് തെറ്റില്ലാതെ പൂര്‍ത്തിയാക്കാന്‍ നമ്മെ സഹായിക്കും .
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി - ജൂലായ് 31
Downloads
|
E-Filing of Income Tax Returns -Old Post |
E-Filing of Income Tax Returns -Portal |
Instructions for filling A.Y 2019-20
2018-19 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ
ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2018-19 വർഷം എല്ലാ സ്രോതസ്സിൽ
നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ്
റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2019 ജൂലൈ 31
നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ജൂലൈ 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000
രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ
പെനാൽറ്റി 1,000 രൂപയാണ്. ഡിസംബർ 31 കഴിഞ്ഞാൽ പെനാൽറ്റി 10,000 രൂപയാണ്.
Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും നിര്‍ബന്ധമായും E Filing നടത്തണം. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കണം. (1) E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അത് ചെയ്യണം. (2)റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. (3)FORM 10 E SUBMISSION. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. (4) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
PAN Number E Filing സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍
"http://incometaxindiaefiling.gov.in/" എന്ന E സൈറ്റ് തുറക്കുക. "Kind
Attention Taxpayer" എന്ന മെസ്സേജ് ബോക്സിന്റെ ചുവടെയുള്ള "Continue to
Homepage" ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ വലതു ഭാഗത്ത് കാണുന്ന
"Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക്
ചെയ്താല്‍ വരുന്ന പേജില്‍ User ID (PAN Number), Password എന്നിവ
ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത്
"Login" ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Contact and Address Details പുതുക്കാനുള്ള വിന്‍ഡോ തുറക്കും.
അതിലുള്ള Continue ക്ലിക്ക് ചെയ്യുക. അപ്പോള്‍ Update Profile Details എന്ന പേജ് തുറക്കും.
Contact and Address Details മാറ്റം വരുത്താതെ ഈ പേജില്‍ ഏറ്റവും താഴെയുള്ള
Skip ക്ലിക്ക് ചെയ്തു അടുത്ത പേജിലേക്ക് പോകുകയും ചെയ്യാം.
അപ്ഡേറ്റ് ചെയ്യുന്നു എങ്കില്‍ Residential Status - Resident സെലക്ട്
ചെയ്യുക. ചുവന്ന നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും
പൂരിപ്പിക്കേണ്ടവയാണ്. Contact Details, Address Details എന്നിവ
പൂരിപ്പിച്ച ശേഷം പേജില്‍ അവസാനമുള്ള Update ക്ലിക്ക് ചെയ്യുക.
Mobile Number, E Mail എന്നിവയിലേക്ക് OTP അയച്ചു എന്ന് കാണിക്കുന്ന
വിന്‍ഡോ തുറക്കും. അതില്‍ Confirm ക്ലിക്ക് ചെയ്യുമ്പോള്‍ OTP
ചേര്‍ക്കാനുള്ള window തുറക്കും. മൊബൈലിലേക്കും മെയിലിലേക്കും വന്ന OTP
നമ്പറുകള്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു എന്ന്
കാണിക്കുന്ന പേജ് കാണാം. അതിലുള്ള "Continue to Login" ക്ലിക്ക് ചെയ്താല്‍
E Filing സൈറ്റില്‍ കടക്കാം.
10 E ഫോം വഴി റിലീഫ് നേടിയിട്ടുണ്ടെങ്കില്‍ 10 E ഫോം SUBMIT ചെയ്ത ശേഷം മാത്രം E File ചെയ്യുക.Click here to know more.
ഇ ഫയലിംഗ് നടത്താന്‍ 'e File' ടാബിലുള്ള 'Income Tax Return' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, PART A GENERAL INFORMATION,
Income Details, Tax Details, Tax paid and Verification, 80G, 80GGA
എന്നിങ്ങനെ 7 ടാബുകള്‍ കാണാം.
ആദ്യ പേജായ instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. ഇവ
വായിച്ചു നോക്കുക. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക്
ചെയ്യുകയോ backspace ബട്ടണ്‍ അമത്തുകയോ ചെയ്താല്‍ നാം logout
ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല.
വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക്
ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം.
Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക. ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത് അത് വരെ ചേത്ത data save ചെയ്യാം. Caomputation of Income Tax ടാബ് ക്ലിക്ക് ചെയ്താല്‍ പുതിയ ഫോം ലഭിക്കും. വരുമാന വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്. 2018-19 ലെ Income Tax Statement നോക്കി ഇത് പൂരിപ്പിക്കാം.
Statement 80C മുതലുള്ള ഓരോ കിഴിവും അതാതു കോളങ്ങളില്‍ ചേര്‍ക്കാം. 80D, 80DD, 80DDB, 80U എന്നിവയ്ക്ക് നേരെയുള്ള ഒപ്ഷനുകള്‍ സെലക്ട് ചെയ്തു വേണം സംഖ്യ ചേര്‍ക്കാന്‍.. ഓഖി ഫണ്ടിലേക്ക് ശമ്പളത്തില്‍ നിന്നും നല്കിയ സംഭാവന 80G യിലാണ് വരേണ്ടത്. എന്നാല്‍ അത് കോളത്തില്‍ ചേര്‍ത്താന്‍ കഴിയില്ല. 80 G എന്ന പ്രത്യേക പേജില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തി കഴിഞ്ഞാല്‍ അത് ഈ കോളത്തിലേക്ക് കടന്നു വരും. അതിനാല്‍ 80 G പേജില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസാനം കാണുന്ന ടാബായ 80 G തുറക്കുക. ഈ പേജില്‍ ആദ്യ പട്ടികയിലാണ് നാം വിവരങ്ങള്‍ ചേര്‍ക്കേണ്ടത്
D6 Relief u/s 89(1) നു നേരെ Form 10 E ഉപയോഗിച്ച് കിട്ടിയ റിലീഫ് ചേര്‍ക്കുക. (Income Tax Return ഫയല്‍ ചെയ്യുന്നതിന് മുമ്പ് 10 E ഫോം ഉപയോഗിച്ച് നേടിയ കിഴിവ് E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്യണം എന്ന കാര്യം മറക്കരുത്.) ഇതോടെ ആ പേജിന്റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. ഇത് കൈയിലുള്ള സ്റ്റേറ്റ്മെന്റില്‍ ഉള്ള ടാക്സ് തന്നെ ആണോ എന്ന് പരിശോധിക്കുക .(Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനിടയില്‍ Save Draft ക്ലിക്ക് ചെയ്തു സേവ് ചെയ്ത ശേഷം ലോഗ് ഔട്ട് ചെയ്തു ജോലി മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കാം. വീണ്ടും ലോഗിന്‍ ചെയ്തു റിട്ടേണ്‍ സെലക്റ്റ് ചെയ്താല്‍ പുതിയൊരു ബോക്സ് തുറക്കും. അതില്‍ ITR (1)Click here to open the saved draft ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ വരുന്ന Submit ക്ലിക്ക് ചെയ്യുക. അതോടെ സേവ് ചെയ്ത റിട്ടേണ്‍ വീണ്ടും കാണാം. Tax Details ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്ക് കാണാം. (ഇല്ലെങ്കില്‍ ഇതിലെ "Refresh" ബട്ടണ്‍ ക്ലിക്ക് ചെയ്ത് തുറക്കുന്ന ബോക്സില്‍ "OK" ക്ലിക്ക് ചെയ്യുക.) ഇതില്‍ Sch TDS1 എന്ന ആദ്യ പട്ടികയില്‍ ആണ് ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വിവരങ്ങള്‍ കാണുക. ചുവടെയുള്ള മറ്റു പട്ടികകളും പരിശോധിച്ച് അതില്‍ വരുമാനം, ടാക്സ് എന്നിവാ ഉണ്ടോ എന്ന് പരിശോധിക്കണം.
Tax paid and Verification
Option 1 : I would like to E Verify. Option 2 : I would like to E Verify later within 120 days from date of filing. Option 3 : I don't want to e verify and would like to send signed ITR V through normal or speed post to "Centralised Processing Center, Income Tax Department, Bengalure 560500" from 120 days from date of filing. തുടര്‍ന്ന് Save Draft ക്ലിക്ക് ചെയ്ത് എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Preview and Submit" ക്ലിക്ക് ചെയ്യുക. ഇതോടെ ചേര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെട്ട ഒരു പേജ് തുറക്കുന്നു. അതിലുള്ള "Click here to download the preview pdf" ക്ലിക്ക് ചെയ്തു കോപ്പി എടുക്കാവുന്നതാണ്. എല്ലാം പരിശോധിച്ച് ശരിയാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം 'Submit" ക്ലിക്ക് ചെയ്യുക.
E Filing submit ചെയ്യുന്നതിന് മുമ്പ് നാം E Verification എന്ന option ആണ്
തെരഞ്ഞെടുത്തത് എങ്കില്‍ അതിനായി ഉള്ള വഴി തെരഞ്ഞെടുക്കാന്‍ ഒരു വിന്‍ഡോ
തുറക്കും. അതില്‍ നിന്നും സെലക്ട് ചെയ്യാം.
1. Adhaar OTP : ആധാര്‍ വിവരങ്ങളില്‍ മൊബൈല്‍ നമ്പര്‍ കൂടി ചേര്‍ത്തി
എങ്കില്‍ ഇത് തെരഞ്ഞെടുക്കാം. മൊബൈല്‍ ഫോണിലേക്ക് ഉടനെ ഒരു OTP നമ്പര്‍
ലഭിക്കും. OTP ചേര്‍ക്കാന്‍ തുറക്കുന്ന വിന്‍ഡോയില്‍ 60
സെക്കന്റിനുള്ളില്‍ അത് ചേര്‍ക്കണം. ചേര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കില്‍
റിട്ടേണ്‍ submit ആവും. പിന്നീട് verification നടത്താവുന്നതാണ്.
2. EVC Generated through Bank ATM or Generate EVC option under my Account
3. Net Banking : ഇത് തെരഞ്ഞെടുത്താല്‍ റിട്ടേണ്‍ Submit ആവുന്നു. അതിനു
ശേഷം Net Banking വഴി E Filing ല്‍ ലോഗിന്‍ ചെയ്തു ഇ വെരിഫിക്കേഷന്
നടത്താം.
4. I would like to E Verify later or send ITR V to Centralised
Processing Center, Income Tax Department, Bengalure 560500 : ഈ വഴി
തെരഞ്ഞെടുത്ത് ITR V അയയ്ക്കുകയോ പിന്നീട് E Verify ചെയ്യുകയോ ആവാം.
Option സെലക്ട് ചെയ്ത ശേഷം Submit ക്ലിക്ക് ചെയ്യുക. ഇ വെരിഫിക്കേഷന്
നടത്തിയില്ല എങ്കില്‍, റിട്ടേണ്‍ വിജയകരമായി സബ്മിറ്റ് ചെയ്തു എന്നും ITR V
മെയിലിലേക്ക് അയച്ചുവെന്നും വെരിഫിക്കേഷന് നടത്തിയില്ല എന്നും
കാണിക്കുന്ന സന്ദേശം തുറക്കും.
വെരിഫിക്കേഷന് വേണ്ടി റിട്ടേണ്‍ submit ചെയ്ത് കഴിഞ്ഞ ശേഷം Acknowledgement
പ്രിന്റ് എടുത്ത് ഒപ്പിട്ട് Central Processing Cell ലേക്ക് അയയ്കാം.
Acknowledgement മെയില്‍ തുറന്ന് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍, My
Account ടാബില്‍ E Filed Returns/ Forms ക്ലിക്ക് ചെയ്താല്‍ നിങ്ങൾ ഫയല്‍
ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതില്‍ ഈ വര്‍ഷത്തെ റിട്ടേണിന്റെ
വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Acknowledge Number ഇല് ക്ലിക്ക്
ചെയ്യുക. അപ്പോൾ വരുന്ന വിന്‍ഡോയില്‍ Acknowledgement/ITR V ക്ലിക്ക്
ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V
ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും
ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1
ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960
ആയിരിക്കും പാസ്സ്വേഡ്.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120
ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി
പോസ്റ്റ് ആയോ സ്പീഡ് പോസ്റ്റ് ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ
നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - "Centralised
Processing Center, Income Tax Department, Bengaluru - 560500".
അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ
സ്വീകരിക്കപ്പെടില്ല.
ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണടുത്തുള്ള 'Forgot Password'
ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍
ചേര്‍ത്ത് Captcha കോഡ് അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത
പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന്
സെലക്ട് ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail
IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ
ഓപ്ഷന് സെലക്ട് ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile
Number' സെലക്ട് ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile
Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന് സെലക്ട് ചെയ്ത് താഴെ
സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ
തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക്
വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ
പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു
കള്ളികളിലും അടിയ്ക്കുക.
റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍
വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return)
സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്റ് അസ്സസ്മെന്റ്
പൂത്തിയാക്കുന്നത് വരെ പരമാവധി 2019 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍
എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return
തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file
എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട് ചെയ്യണം. Whether Original
or Revised എന്നതിന് Revised ചേക്കണം. A 25- If under section
139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ
Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം.
Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V)
ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ്
ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.
Prepared by Sri .Sudheer Kumar TK |
No comments:
Post a Comment
Note: only a member of this blog may post a comment.