ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

PFMS -Register Schools -A Help file

 


സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഫണ്ടിങ്ങ് മുഴുവനായി പി.എഫ്.എം.എസ് PFMS(Public Fund Management System) എന്ന സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിനായി  എ.ഇ.ഒ.കളിൽ നിന്നും സ്കൂളുകളെ ഏജൻസികളായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

3 സ്റെറപ്പ് ആണ് ചെയ്യാനുള്ളത്

1.ഏജൻസി ക്രിയേഷൻ

2.ഏജൻസി അപ്രൂവൽ

3.എ.ഇ.ഒ.യിലെ യൂസർ ക്രിയേഷൻ

ആദ്യ സ്റ്റെപ്പ് എങ്ങനെയാണ് എന്ന് നോക്കാം

ഇതിനായി ഫയർഫോക്സ് ബ്രൗസർ ആണ് ഉപയോഗിക്കേണ്ടത്.

സ്കൂളുകളുടെ താഴെ പറയുന്ന വിവരങ്ങൾ കയ്യിൽ കരുതണം

NAME OF SCHOOL


SCHOOL CODE 


NAME OF HEADMASTER


/HEADMISTRESS GIVEN IN BANK 


PHONE NUMBER OF HM 


EMAIL ID OF SCHOOL


BANK ACCOUNT NUMBER 


PINCODE OF SCHOOL 


ഇനി ഫയർഫോക്സ് തുറന്ന് 


https://www.pfms.nic.in


എന്ന് ടൈപ്പ് ചെയ്യുക
തുറന്ന് വരുന്ന പേജിലെ ലോഗിൻ ക്ലിക്ക് ചെയ്യുക
എ.ഇ.ഒ.യിൽ ലഭിച്ച യൂസർ ഐ.ഡി, പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.


ഇടതുഭാഗത്തെ മെനു ലിസ്റ്റിലെ Agencies എന്ന മെനു ക്ലിക്ക് ചെയ്യുക.

Agency Registration എന്ന സബ് മെനു ക്ലിക്ക് ചെയ്യുക

ഇപ്പോൾ വരുന്ന വിൻഡോയിലെ New Registration ക്ലിക്ക് ചെയ്യുക


Schools എന്നത് ക്ലിക്ക് ചെയ്യുക

ഇപ്പോൾ വരുന്ന വിൻഡോക്ക് 3 ഭാഗമുണ്ട്

ഇതിലെ ആദ്യഭാഗം നോക്കാം


ഇതിൽ ആദ്യം കാണുന്ന പാൻ നമ്പർ ടിക്ക് ഇടണം (Not Required എന്നാണ്)

Agency Name: സ്കൂളിന്റെ പേര് നൽകാം. ഇടക്കുള്ള കുത്ത്(.) ഒഴിവാക്കുന്നത് നന്നാകും

Act/Registration No: School Code നൽകാം.

Registering Authority:     Any other എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് വരുന്ന ബോക്സിൽ 
     AEO എന്ന് നൽകാം
തുടർന്ന് വരുന്ന TIN, TAN നമ്പറുകൾ ടിക്ക് ഇടുക.(Not Required എന്നാണ്)
ഇനി അടുത്ത ഭാഗത്തേക്ക് 
ഇവിടെ ജില്ല മാത്രം നൽകിയാൽ മതി.
പിൻ കോഡ് നിർബന്ധമാണ്
സിറ്റി യും നൽകുക
ഇനി മൂന്നാമത്തെ ഭാഗം

പ്രധാനാദ്ധ്യാപകന്റെ പേര് ,ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി.എന്നിവ നൽകുന്നത് ഇവിടെയാണ്.
Contact Person: പേര്
Designation:Head master
അതേ നമ്പർ തന്നെ താഴെ മൊബൈൽ നമ്പറായി നൽകാം


Save and Continue നൽകാം. ഇങ്ങിനെ നൽകുമ്പോൾ Mandatory* ആയ ഫീൽഡ് ഏതൊക്കെയാണെന്ന് കാണിക്കും

ഇങ്ങനെ ശരിയായി വന്നാൽ (എല്ലാ മാൻഡേറ്ററി ഫീൽഡും പൂരിപ്പിച്ചാൽ) ഏജൻസി കോഡ് കാണിച്ച് മെസേജ് വരുന്നതാണ്.
ഇത് ഒ.കെ.കൊടുത്താൽ ഈ പേജിനു താഴെയായി ഫണ്ടിങ്ങ് ഏജൻസി സെലക്ഷൻ വരുന്നതാണ്. 
സ്കൂളുകൾക്കുള്ള ഫണ്ടിങ്ങ് ഏജൻസി എ.ഇ.ഒ.ആണ്.
Administrative / Funding Level: എന്നിടത്ത് Assistant Educational Officers എന്ന് സെലക്റ്റ് ചെയ്യുക.
അപ്പോൾ മുകളിൽ ബ്ലോക്ക് + പഞ്ചായത്ത് എന്നിവ സെലക്റ്റ് ചെയ്യാൻ പറയും.

Administrative / Funding Level: എന്നിടത്ത്  Assistant Educational Officersഎന്ന് സെലക്റ്റ് ചെയ്യുക.
ഇപ്പോൾ നമ്മുടെ എ.ഇ.ഒ. ഇവിടെ വന്നിട്ടുണ്ടാകും.


Add Funding Agency ക്ലിക്ക് ചെയ്യുക


തൊട്ടുതാഴെയായി ഒരു പുതിയ ടേബിൾ വരും.
അവിടെയും Save and Continue ക്ലിക്ക് ചെയ്യുക

തൊട്ടു താഴെയായി ബാങ്ക് നെയിം എന്നിടത്ത് CANA എന്ന് ടൈപ്പ് ചെയ്യുമ്പോൾ തന്നെ കാനറാ ബാങ്ക് എന്ന് വരും.
തുടർന്ന് സ്കൂളിന്റെ എക്കൗണ്ട് നമ്പർ തെറ്റാതെ ടൈപ്പ് ചെയ്യുക.
Add Bank Account ക്ലിക്ക് ചെയ്യുക
ഇപ്പോൾ പുതിയ ഒരു ടേബിൾ വരുന്നു.


ഇവിടെ Add / Edit Component എന്നതിൽ ക്ലിക്ക് ചെയ്യണം.ഇപ്പോൾ വരുന്ന വിൻഡോയിൽ കുക്കിങ്ങ് കോസ്റ്റ്, എം.എം. ഇ മാത്രം സെലക്റ്റ് ചെയ്യുക.മറ്റുള്ളവ സെലക്റ്റ് ചെയ്യരുത്



സേവ് ചെയ്യുക
ഇനി സ്കൂൾ  അഡ്മിൻ യൂസർ ഐ.ഡി. ക്രിയേഷൻ ആണ് . അത് സ്കൂൾ കോഡ് + അഡ്മിൻ യൂസർ ആണ് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന അക്ഷരങ്ങളാക്കാം. ഒരു കോമൺ പാസ് വേഡ് നൽകാം.
തുടർന്ന് Acceptഎന്ന ബോക്സ് ടിക് ചെയ്ത് Submit നൽകുക



ഇത്രയും നൽകിയാൽ ഏജൻസി രജിസ്ട്രേഷൻ കഴിഞ്ഞു.
പുതിയ രജിസ്ട്രേഷനുള്ള വിൻഡോ വരും.
-------------------------------------------------------------------------------------------

2.അപ്രൂവൽ

ഇതിനായി Agencies എന്ന മെനുവിലെ ആദ്യ സബ് മെനു Approve എടുക്കുക

Approve എന്നതിൽ ക്ലിക്ക് ചെയ്യുക.

അപ്രൂവ് ചെയ്യേണ്ട സ്കൂളിന്റെ പേരിൽ ക്ലിക്ക് ചെയ്യുക


കാണുന്ന പേജിലെ വിവരങ്ങൾ നോക്കി ഉറപ്പുവരുത്തി താഴെയുള്ള ടേബിളിനു മുകളിലെ റിമാർക്സിൽ OK എന്ന് ടൈപ്പ് ചെയ്ത് ടേബിളിൽ  ടിക് ചെയ്ത് Approve നൽകുക


മെസേജ് ഒ.കെ. നൽകുക


ഏജൻസി(സ്കൂൾ) Approved ആയി
-----------------------------------------------------------------------------------------------------------------

ഇങ്ങനെ എല്ലാ സ്കൂളും ചെയ്യണം
--------------------------------------------------
യൂസർ ക്രിയേഷൻ
പി.എഫ്.എം.എസിൽ 3 ടൈപ്പ് യൂസർമാരുണ്ട്
1.മേക്കർ
2.അപ്രൂവർ
3.അഡ്മിൻ
ഇവിടെ മേക്കർ സെക്ഷൻ
അപ്രൂവർ എൻ.എം.ഒ
അഡ്മിൻ എ.ഇ.ഒ
ഇതിനായി Masters എന്ന മെനുവിലെ User എന്ന മെനുവിലെ Add New എടുത്ത് യൂസർ വിവരങ്ങൾ നൽകി സേവ് ചെയ്യുക

No comments:

Post a Comment

Note: only a member of this blog may post a comment.