ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

Anticipatory Income Tax Statement


 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍ ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക നികുതി അടക്കേണ്ടതായി വന്നിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇനിയും പറ്റാതിരിക്കാന്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ തന്നെ നികുതി പിടിച്ച് തുടങ്ങുക. തൊഴിലാളികളില്‍ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് എന്നോര്‍ക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഒരിക്കല്‍ പുതിയ സ്‌കീമിലേക്ക് മാറിയാല്‍ പിന്നെ തിരിച്ച് മാറാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും വർഷം  മുതല്‍ അവരുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം വരുന്നത് അവസാനിക്കുന്ന പക്ഷം ആ വര്‍ഷം മുതല്‍ അവര്‍ക്കും ഏത് സ്‌കീമിലേക്കും മാറാവുന്നതാണ്‌.
 
➤ഓരോ സാമ്പത്തിക വര്‍ഷവും നേടാന്‍ സാധ്യതയുള്ള വരുമാനത്തിന് നികുതി കണക്കാക്കി നിശ്ചിത തിയ്യതികള്‍ക്കു മുമ്പായി മുന്‍കൂര്‍ നികുതിയായി അടയ്ക്കണം  എന്നാണ് ആദായ നികുതി നിയമം അനുശാസിക്കുന്നത്.

➤പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്.ചില ആളുകളുടെ ധാരണ ഇപ്പോള്‍ നികുതി വേണ്ട വിധം അടയ്ക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടച്ചാല്‍ മതി എന്നാണ്.

➤പതിനായിരം രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത പ്രതീക്ഷിക്കുന്ന എല്ലാവരും അഡ്വാന്‍സ് ടാക്സ് അടയ്ക്കണം.

എന്നാല്‍ 60 വയസ്സില്‍ കൂടുതലുള്ള ഒരാള്‍ക്ക് (Senior Citizen) ബിസിനസ്സ് അല്ലെങ്കില്‍ പ്രൊഫഷനില്‍ നിന്നുമുള്ള വരുമാനം ഇല്ല എങ്കില്‍ മുന്‍കൂര്‍ നികുതി അടയ്ക്കെണ്ടതില്ല. 

അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ടത് എപ്പോഴാണ് എന്ന് നോക്കാം.  ഓരോ സാമ്പത്തിക വര്‍ഷവും ജൂണ്‍ 15 നോ അതിനു മുമ്പോ 15 % വരെ അടച്ചിരിക്കണം.  സെപ്റ്റംബര്‍ 15 നു മുമ്പ് 45 % വരെയും ഡിസംബര്‍ 15 നു മുമ്പ് 75 % വരെയും അടയ്ക്കണം.  മാര്‍ച്ച് 15 നു മുമ്പ് അഡ്വാന്‍സ് ടാക്സിന്‍റെ 100 % വും അടച്ചിരിക്കണം. മാര്‍ച്ച് 31 നു മുമ്പ് അടയ്ക്കുന്ന ടാക്സ് അഡ്വാന്‍സ് ടാക്സ് ആയി തന്നെയാണ് പരിഗണിക്കുക.  മാര്‍ച്ച് 31 നു ശേഷം നേരിട്ടു അടയ്ക്കുന്ന ടാക്സ് Self Assessment Tax ആയി ആണ് അടയ്ക്കേണ്ടത്.

➤അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ട വ്യക്തി ഓരോ തവണയും അടയ്ക്കേണ്ട സമയ പരിധിക്കുള്ളില്‍ ആ വര്‍ഷം പ്രതീക്ഷിക്കുന്ന ആകെ വരുമാനവും അതിന്‍റെ ടാക്സും കണക്കാക്കിയ ശേഷം TDS ആയി കുറച്ചത് കഴിച്ച് ബാക്കിയുള്ളതിന്‍റെ നിശ്ചിത ശതമാനം അടച്ചിരിക്കണം...

➤മുന്‍കൂര്‍ നികുതി അടയ്ക്കാതിരുന്നാലും അടച്ച തുക കുറഞ്ഞാലും 234 B, 234 C എന്നീ വകുപ്പുകള്‍ പ്രകാരം 1 % വീതം ഓരോ മാസത്തേക്കും പലിശ നല്‍കണം.
DOWNLOADS
Anticipatory Income Tax Statement 2022-23 by Sri.Alrahiman(Ms-Access)
Anticipatory Income Tax Statement 2022-23 by Sri.Gigi Thiruvalla(Ms-Excel)
Anticipatory Income Tax Calculator for 2022-23 (Ecostat Online Calculator )

No comments:

Post a Comment

Note: only a member of this blog may post a comment.