ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

കലാം പറഞ്ഞതും പഠിപ്പിച്ചതും


 എന്റെ മരണ ദിവസം അവധി പ്രഖ്യാപിക്കരുത്. പകരം ഒരു ദിവസം അധികം 
 പണിയെടുക്കുക. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍.

 സ്വപ്നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്ന ഒന്നല്ല. അത് നിങ്ങളെ ഉറങ്ങാന്‍ 
 അനുവദിക്കാത്ത ഒന്നാകണം.

 നിന്റെ ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത്. കാരണം രണ്ടാം തവണ നീ 
പരാജയപ്പെട്ടാല്‍ നിന്റെ ആദ്യ ജയം ഭാഗ്യം മാത്രമാണെന്നു പറയാന്‍ ഒരുപാട് 
നാക്കുകളുണ്ടാകും.

എല്ലാ പക്ഷികളും മഴപെയ്യുമ്പോള്‍ ഒരു അഭയസ്ഥാനം കണ്ടെത്തും. എന്നാല്‍ 
കഴുകന്‍ മാത്രം മഴക്കപ്പുറത്ത് കാര്‍മേഘങ്ങള്‍ക്കും മുകളിലൂടെ പറക്കും.

വിജയത്തിന്റെ നിര്‍വചനം വളരെ ശക്തമാണെങ്കില്‍ തോല്‍വി ഒരിക്കലും
 ആരെയും മറികടക്കില്ല.

വിജയം ആസ്വദിക്കണമെങ്കില്‍ മനുഷ്യന് പ്രയാസങ്ങള്‍ ആവശ്യമാണ്.

സൂര്യനെപ്പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ 
സൂര്യനെപ്പോലെ എരിയണം.

നമ്മള്‍ ഒരോരുത്തരുടേയും കഴിവുകള്‍ ഒരുപോലെയല്ല. എന്നാല്‍ നമ്മുടെ 
കഴിവുകള്‍ വളര്‍ത്താന്‍ ലഭിക്കുന്ന അവസരം ഓരോരുത്തര്‍ക്കും തുല്യമാണ്.

 മനഃസാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന്‍ കഴിയില്ല. മനഃസാന്നിധ്യമുള്ള 
ഒന്നില്‍ പരാജയവുമുണ്ടാകില്ല.

ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ഏകാഗ്രമായ 
മനസുവേണം.

എക്‌സലന്‍സ് എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുള്ളതാണ്. 
ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല.

കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് 
സാര്‍വലൗകിക തത്വമാണ്.

ഒരു പ്രശ്‌നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത്.
 അഥവാ അതു സംഭവിച്ചാല്‍ ആ പ്രശ്‌നം നമ്മെ തോല്‍പ്പിക്കുകയാണ്.

വിജയത്തിന്റെ നിദാനം ക്രിയാത്മകത മാത്രമാണ്. ഒരു അധ്യാപകന്‍ 
ചെയ്യേണ്ടുന്നത് കുട്ടികളിലെ ക്രിയാത്മകത വളര്‍ത്തുക എന്നത് മാത്രമാണ്.

സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നം പിന്നീട് 
ചിന്തയിലേക്ക് എത്തിക്കും. ചിന്ത പ്രവര്‍ത്തിയിലേക്കും.

 ഒരാളെ തോല്‍പ്പിക്കാന്‍ എളുപ്പമായിരിക്കും എന്നാല്‍. ഒരാളെ വിജത്തിലേക്കു
 എത്തിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്.

ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ്.

 പ്രയാസങ്ങള്‍ എന്നത് പൊതുവായ ഒന്നാണ്. എന്നാല്‍ ആ പ്രയാസത്തോടുള്ള
 നമ്മുടെ മനോഭാവമാണ് നമ്മെ വ്യത്യസ്ഥമാക്കുന്നത്.

സ്വയം തിരിച്ചറിവിലൂടെ മാത്രമാണ് സ്വന്തത്തോടുള്ള ആദരവുണ്ടാവുന്നത്.

 നമ്മുടെ വിലപ്പെട്ട ഇന്നിനെ നമുക്ക് ത്യജിക്കാം. അതിലൂടെ നമ്മുടെ മക്കള്‍ക്ക് 
നല്ല ഭാവി ലഭിക്കും.
  
കൂടുതല്‍ അര്‍പ്പണ ബോധത്തോടെയുള്ള സ്ഥിര പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് 
പരാജയത്തെ മറികടക്കാം.


ചോദ്യം ചോദിക്കാന്‍ നാം കുട്ടികളെ അനുവദിക്കണം ജിജ്ഞാസയെന്നത്
 സര്‍ഗ്ഗ ശേഷിയുടെ അടയാളമാണ്.

കടപ്പാട് : സുപ്രഭാതം.

No comments:

Post a Comment

Note: only a member of this blog may post a comment.