ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

GUD Menu Box

      നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകള്‍ ഡെസ്ക്ടോപിലെ Application Menu വില്‍ നിന്നോ പാനലുകളിലെ Launcher Icon കളിലോ ക്ലിക്ക് ചെയ്താണല്ലോ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവ Terminal ല്‍ command ടൈപ്പ് ചെയ്തും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഉദാഹരണത്തിന് Firefox ജാലകം പ്രവര്‍ത്തിപ്പിക്കുവാന്‍
Application -> Accessories -> Terminal എന്നക്രമത്തില്‍ തുറന്ന് Firefox എന്ന് ടൈപ്പ് ചെയ്താല്‍ ആ ജാലകം തുറന്നുവരും.
ഇതിനുപകരം ഒരൊറ്റ മെനുവിലൂടെ ഏത് സോഫ്റ്റ്‌വെയറും പ്രവര്‍ത്തിപ്പിക്കുവാനുള്ള ഒരു ആപ്ലിക്കേഷനാണ് GUDMenuBox_v1.0. TSNMHS .
 
പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHS ലിറ്റില്‍ കൈറ്റ്‌സിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

Installation :

gudmenubox-v1-0_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Run :

Application -> SystemTools-> gudmenubox-v1.0 എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.


അപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍, Select The Application എന്നതിന്റെ താഴെയുള്ള കള്ളിയില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടെയും പേരുകള്‍ കാണിക്കും. ഏതിലാണോ ക്ലിക്ക് ചെയ്യുന്നത് അത് തുറക്കപ്പെടും.

ഈ അപ്ലിക്കേഷനെ Desktop Icon ആയി പ്രവര്‍ത്തിപ്പിക്കുവാന്‍
Application -‍> SystemTools- എന്ന മെനുവില്‍ പോയി GUDMenuBox_v1.0 എന്നതിനെ Drag ചെയ്ത് Desktop ലേക്കോ Panel ലേക്കോ ചേര്‍ക്കാവുന്നതാണ്.
ഇങ്ങിനെ ചെയ്താല്‍ Application മെനു ഉപയോഗിക്കാതെ തന്നെ ഏത് സോഫ്റ്റ്‌വെയറും പ്രവര്‍ത്തിപ്പിക്കാം. (ചിത്രത്തില്‍ കാണുന്ന ഐക്കണ്‍)
Generate List എന്നതില്‍ ക്ലിക്കി സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടെയും ലിസ്റ്റ് ടെക്സ്റ്റ് ഫയലായി ജനറേറ്റ് ചെയ്യാം...
തയ്യാറാക്കിയത് :
LITTLE KITEs Team
TSNMHS Kundurkunnu

Click Here to Download  gudmenubox-v1-0_0.0-1_all.deb

No comments:

Post a Comment

Note: only a member of this blog may post a comment.