സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ PF Claim , Gazetted ഉദ്യോഗസ്ഥരുടെ Pay Slips, Annual Account Statement,NRA Slip എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി പുതിയൊരു വെബ്പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. 01/07/2017 മുതല്‍ ഗസറ്റഡ് ഉദ്യാഗസ്ഥരുടെ പേ സ്ലിപ്പ്, ജീവനക്കാരുടെ PF TA/NRA/Closure എന്നീ GPF ക്ലയിമുകള്‍ക്കുള്ള Authorizationന്റെ ഹാര്‍ഡ് കോപ്പികള്‍ ഉണ്ടാവില്ലെന്നും ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാര്‍ക്ക് PEN Number & Password ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നതാണ്. പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് Password ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു.
http://ksemp.agker.cag.gov.in/Login എന്ന സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാരന്റെ PEN Number നല്‍കി ചുവടെയുള്ള Create/Forgot password എന്നതില്‍ ക്ലിക്ക് ചെയ്യുക
താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കുന്ന ജാലകത്തില്‍ വിശദാംശങ്ങള്‍ (PEN Number, Email ID, Mobile Number) നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക
താഴെക്കാണുന്ന മാതൃകയില്‍ ഒരു മെസേജ് ലഭിക്കുകയും പാസ്‌വേര്‍ഡ് നല്‍കിയ മൊബൈലിലേക്ക് അയച്ചിട്ടുമുണ്ടാവും.
ഈ മെയില്‍ തുറന്നാല്‍ പുതിയ പാസ്‌വേര്‍ഡ് ലഭിക്കും. ഈ പാസ്‌വേര്‍ഡുപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രവേശിച്ചാലുടനെ പാസ്‌വേര്‍ഡ് Change ചെയ്യേണ്ടതാണ്.( പുതിയ പാസ്സ്‌വേര്‍ഡ് ഉദാ : Nihara@123)
ഒരു കാര്യം ഓര്‍ക്കുക സ്പാര്‍ക്കില്‍:Service Matters-->Personal Details -->Contact Detailsല്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ,ഇ-മെയില്‍ എന്നിവ മാത്രമേ Create/Forgot password എന്ന ഓപ്ഷനില്‍ ഉപയോഗികാവൂ.
DOWNLOADS
No comments:
Post a Comment
Note: only a member of this blog may post a comment.