ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

ETSB- Fund Transfer in BiMS

നിലവിൽ ഇതുവരെയും Standing instruction percentage,  set ചെയ്യാതിരുന്ന എല്ലാ ജീവനക്കാരുടെയും Standing instruction, 1% എന്ന് Default ആയി സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.(Bims ൽ നേരത്തെ ഒരിക്കലെങ്കിലും set ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ ഇപ്രകാരം മാറ്റം വരില്ല). പക്ഷെ ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാതെ ബില്‍ പ്രോസസ്സ് ചെയ്ത് ഇ -സബ്മിറ്റ് ചെയ്തിരിക്കാം .ഈ തുക ETSB Account ലിക്കാവും പോയിരിക്കുക .ഈ തുക ബിംസിലെ ETSB -Fund Transfer വഴി നമ്മുടെ Beneficiary Account ലേക്ക് മാറ്റാം.
ബിംസ് DDO Admin ലോഗിന്‍ ചെയ്യുക -ETSB എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക ,അപ്പോള്‍ വരുന്ന Drop Down മെനുവിലെ Fund Transfer എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .




തുടര്‍ന്ന് വന്ന മെനുവില്‍ PEN , ETSB Account Number എന്നിവ നല്‍കി GO ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
അടുത്ത പേജില്‍ Beneficiary Account വിവരങ്ങള്‍ കാണാം ,ശേഷം കാണുന്ന proceed ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

തുറന്ന് വന്ന പേജില്‍ Amount ,Schedule Date ,Remarks എന്നിവ നല്‍കി submit ചെയ്യുക.
ഇവിടെ തുക നല്‍കിയപ്പോള്‍ insufficient Amount  എന്നൊരു മെസ്സേജ് വരാം ഇതിന് കാരണം നമ്മുടെ ETSB Account ല്‍ അത്രയും തുക ഇല്ല എന്നതാണ്.

സബ്മിറ്റ്‌ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ നല്‍കിയ വിവരങ്ങള്‍ എല്ലാം ശരിയെങ്കില്‍ Successfully Submitted എന്ന മെസ്സേജ് കാണാം.
 

നമ്മള്‍ നല്‍കിയ വിവരങ്ങളുടെ status അറിയാന്‍ status എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക PEN , ETSB Account Number എന്നിവ നല്‍കി View ബട്ടണില്‍ ക്ലിക്ക് ചെയ്യുക .(സ്ക്രീന്‍ ഷോട്ട് നോക്കുക)
നല്‍കിയ  വിവരങ്ങള്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ Cancel  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 PEN , ETSB Account Number എന്നിവ നല്‍കി View ബട്ടണില്‍ ക്ലിക്ക് ചെയ്യുക .(സ്ക്രീന്‍ ഷോട്ട് നോക്കുക) തുടര്‍ന്ന് ക്യാന്‍സല്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്യാന്‍സല്‍ നല്‍കാം .
Downloads
Bank Account Details Corrected through BiMS
E-TSB net banking-Registration

No comments:

Post a Comment

Note: only a member of this blog may post a comment.