സംസ്‌ഥാനത്തെ പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുളുകളിലെ എല്ലാ ലാപ്‌ടോപ്പുകളിലും കൈറ്റിന്റെ 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം (IOS File) ഡൗണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. ഈ IOS File, 8 GB യോ അതിനു മുകളിലോ ഉള്ള പെന്‍ഡ്രൈവിലോ DVD യിലോ ബൂട്ടബിള്‍ ആക്കി, ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണ്.
Downloads
|
UBUNTU 18.04 Operating System -IOS File |
UBUNTU 18.04 Operating System 64 Bit -Installation Guide |
UBUNTU 18.04 Operating System - User Guide |
How to Bootable PEN Drive
PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിന് മുമ്പ് ഇത് ഫോര്‍മാറ്റ് ചെയ്യേണ്ടതാണ്. PEN drive/External Hard disk ല്‍ right click ചെയ്ത് format എന്ന option ക്ലിക്ക് ചെയ്യുക.
Name എന്ന ബോക്സില്‍ പേര് നല്‍കാവുന്നതാണ്. ശേഷം Format ക്ലിക്ക് ചെയ്യുക.
Application- System Tools -Administration-Startup disk creator ക്ലിക്ക് ചെയ്യുക.other എന്നതില്‍ ക്ലിക്ക് ചെയ്ത് Download ചെയ്ത് ISO image ഡെസ്ക്ടോപ്പില്‍ നിന്നും select ചെയ്യുക. Disk to use എന്നതിനു താഴെ യുള്ള ബോക്സില്‍ നിന്നും free space ഉള്ള partition സെലക്റ്റ് ചെയ്യുക.
ശേഷം make startup disk എന്നതില്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയത്തിനു ശേഷം installation finished എന്ന window കാണാം. Quit എന്നതില്‍ ക്ലിക്ക് ചെയ്യുക.PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിനായി Pen drive കണക്റ്റ് ചെയ്ത ശേഷം computer restart ചെയ്യുക. Delete/F2 key അമര്‍ത്തി BIOS ല്‍ കയറിയതിനു ശേഷം first bookable device എന്നത് PEN drive/External Hard disk ആക്കി save ചെയ്യുക. മറ്റു കാര്യങ്ങള്‍ CD ഉപയോഗിച്ച് install ചെയ്യുന്നതു പോലെ തന്നെയാണ്.കൂടുതൽ വിവരങ്ങൾ യൂസർ മാനുവലിൽ നൽകിയിരിക്കുന്നു .
ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
ReplyDelete==========================================================================================
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി
Try Ubuntu സെലക്ട് ചെയ്ത് Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്
sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക
ഇപ്പാൾ ഇൻസ്റ്റലേഷൻ ജാലകം പ്രത്യക്ഷപ്പെടും. സാധാരണപോലെ ഇൻസ്റ്റലേഷൻ തുടരാം.
ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം 'Continue testing' ക്ലിക്ക് ചെയ്ത് ലൈവ് സെഷനിൽ തന്നെ തുടരുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് root partition ഉം EFI partition ഉം ഏതെന്ന് കണ്ടെത്തുക.
(ഉദാഹരണമായി റൂട്ട് പാർട്ടീഷ്യൻ /dev/sda6 ഉം EFI പാർട്ടീഷ്യൻ /dev/sda1 ഉം ആണെന്നിരിക്കട്ടെ.)
റൂട്ട് പാർട്ടീഷ്യനെ (ഇവിടെ /dev/sda6 ആണ് ഉദാരണമായി ഉപയോഗിക്കുന്നത്) ലൈവ് സെഷനിലെ /mnt യിലേക്ക് മൗണ്ട് ചെയ്യുക.
അതിനായി sudo mount /dev/sda6 /mnt എന്ന കമാന്റ് റൺ ചെയ്യുക.
തുടർന്ന് EFI പാർട്ടീഷ്യൻ മൗണ്ട് ചെയ്യുന്നതിനുള്ള ഫോൾഡർ നിർമ്മിക്കുക.
അതിനായി sudo mkdir -p /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം sudo mount /dev/sda1 /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക
തുടർന്ന്
for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം sudo modprobe efivars എന്ന കമാന്റ് റൺ ചെയ്യുക.
ഇനി grub-efi പാക്കേജ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
അതിനായി sudo apt-get install --reinstall grub-efi-amd64 എന്ന കമാന്റ് റൺ ചെയ്യുക. (ഇൻസ്റ്റലേഷൻ തുടരുന്നതിനായി Y അമർത്തുക)
തുടർന്ന് ഗ്രബ് ഇൻസ്റ്റാൾ ചെയ്യാം.
അതിനായി
sudo grub-install --no-nvram --root-directory=/mnt /dev/sda
എന്ന കമാന്റ് റൺ ചെയ്യുക.
ഇനി ഗ്രബ് അപ്ഡേറ്റ് ചെയ്യുന്നതിനായി ചുവടെ നൽകിയ രണ്ട് കമാന്റുകൾ റൺ ചെയ്യുക
sudo chroot /mnt
update-grub
തുടർന്ന് chroot ൽനിന്ന് പുറത്തുകടക്കുന്നതിനായി exit എന്ന കമാന്റ് റൺ ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ലൈവ് സെഷനിൽ പ്രവേശിക്കുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് EFI partition തുറക്കുക.
Boot എന്ന ഫോൾഡറിനെ 1Boot എന്ന പേരിൽ rename ചെയ്യുക.
ubuntu എന്ന ഫോൾഡറിനെ copy ചെയ്ത് അവിടെത്തന്നെ paste ചെയ്യുക. ഇപ്പോൾ ubuntu (copy) എന്ന പേരിൽ ഒരു ഫോൾഡർ അവിടെ കാണാം. ഇതിനെ (വലിയ അക്ഷരത്തിൽ) BOOT എന്ന പേരിൽ rename ചെയ്യുക.
ഈ BOOT എന്ന ഫോൾഡർ തുറന്ന് അതിനുള്ളിലെ grubx64.efi എന്ന ഫയൽ copy ചെയ്ത് അവിടെത്തന്നെ paste ചെയ്ത് അതിനെ BOOTX64.efi എന്ന പേരിൽ rename ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക
റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.
ഉബുണ്ടു 18.04 ഇൻസ്റ്റോൾ ചെയ്‌ത Hp ലാപ്പിൽ വൈഫൈ ലഭിക്കുന്നില്ലെങ്കിൽ
ReplyDeleteപൊതുവായ പരിഹാരം
=========≠====≠=====
സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക. f10 key പ്രെസ്സ് ചെയ്ത് ബയോസിൽ പ്രവേശിക്കുക . വയർലെസ്സ് നെറ്റ് വർക്ക് ഓഫ് ആണെങ്കിൽ ഓൺ ചെയ്യുക .തുടർന്ന് f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക. അതിന് ശേഷം, കംപ്യൂട്ടറിന്റെ ഹോം ഫോൾഡറിൽ പോയി ടെർമിനൽ തുറക്കുക.
സ്റ്റെപ്പ് 1
sudo apt-get install linux-headers-$(uname -r) build-essential git
സ്റ്റെപ്പ് 2
git clone https://github.com/lwfinger/rtlwifi_new.git
സ്റ്റെപ്പ് 3
cd rtlwifi_new/ && git checkout origin/extended -b extended
സ്റ്റെപ്പ് 4
sudo make install
സ്റ്റെപ്പ് 5
ഇൻസ്റ്റാളേഷൻ success എന്ന് കാണിച്ചാൽ താഴെയുള്ള 2 കമാൻഡ്കൾ നൽകണം
sudo modprobe -r rtl8723de
sudo modprobe rtl8723de
സ്റ്റെപ്പ് 6 താഴെ കൊടുത്തിരിക്കുന്ന error കാണപ്പെടുന്നു എങ്കിൽ ചെയ്യേണ്ടത് modprobe: ERROR: could not insert ‘rtl8723de’: Required key not available
ബയോസിൽ പ്രവേശിക്കുക .Secure boot ഓഫ് ചെയ്യുക .തുടർന്ന് f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക.തുടർന്ന് അൽപ്പസമയത്തിനകം സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന പാസ് കോഡ് ടൈപ്പ് ചെയ്ത് enter key പ്രസ് ചെയ്യുക.........
ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
........................................
1.നെറ്റ് വർക്ക് കേബിൾ മുഖേന ലാപ്പിൽ ഇന്റർനെറ്റ് ലഭ്യമാക്കിയിരിക്കണം.
2 .ടെർമിനൽ താഴെ പറയുന്ന ക്രമത്തിലും തുറക്കാവുന്നതാണ് (Applications > Accessories >Terminal).
3.കമാൻഡ്കൾ ഒന്നിച്ചല്ല ടൈപ്പ് ചെയ്യേണ്ടത് , ആദ്യം ഒന്നാമത്തെ കമാൻഡ് ടൈപ്പ് ചെയ്യുക enter key പ്രസ് ചെയ്യുക,അതിന്റെ റിസൾട്ട് വന്നതിനുശേഷം ആണ് അടുത്ത കമാൻഡ് നൽകേണ്ടത് .
3.കമാൻഡുകൾ കോപ്പി പേസ്റ്റ് ചെയ്ത് ഉപയോഗിക്കുക.ഇല്ലെങ്കിൽ തെറ്റിപ്പോകാൻ സാധ്യതയുണ്ട്.
ഒന്നുകിൽ ഈ കമാന്റുകൾ നിങ്ങളുടെ മെയിലിലേക്ക് അയക്കുക. എന്നിട്ട് ആ മെയിൽ കംപ്യൂട്ടറിൽ തുറക്കുക. അല്ലെങ്കിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച് നിങ്ങളുടെ വാട്ട്സ്ആപ്പ് കമ്പ്യൂട്ടറിൽ തുറന്നാലും മതി. Kde connnect ഉപയോഗിക്കുകയും ആകാം . കമാന്റുകൾ കോപ്പി പേസ്റ്റ് ചെയ്യാൻ എളുപ്പമായിരിക്കും.
This comment has been removed by the author.
ReplyDeleteAcer Aspire ES 15 ES1-533-P21L
ReplyDeleteഎന്ന സിസ്റ്റത്തിൽ Ubuntu 14.04 Install ആവുകയില്ല
Ubuntu 16.04 Install ചെയ്‌താൽ Installation complete ആവുകയില്ല
പരിഹാരം --- grub ഇല്ലാതെ Ubuntu 16.04 Install ചെയ്യുക അതിനുശേഷം grub install ചെയ്യുക
1) Boot Ubuntu Live DVD/USB in testing mode and open terminal
2) Run installation process without installing bootloader by:
sudo ubiquity -b
(ubuntu install process നടക്കുന്നു)
3) Press Continue testing after installation is over. *********
4) Mount newly installed file system into /mnt:
sudo mount /dev/sda2 /mnt
(Ubuntu install ആയ drive ഏതാണ് എന്ന് മനസ്സിലാക്കുക . ഇവിടെ sda2
ആണ്.Application--disks പരിശോധിക്കുക)
sudo mkdir /mnt/boot/efi (if it is not there)
(EFI Folder drive ൽ ഉണ്ടെങ്കിൽ ഇത് ചെയ്യണമെന്നില്ല )
sudo mount /dev/sda1 /mnt/boot/efi
(EFI യുടെ drive ഏതാണ് എന്ന് മനസിലാക്കുക. Application---Accessories---disks
പരിശോധിക്കുക. ഇവിടെ sda1 ആണ്.)
for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done
(where sda2 is the root partition and sda1 is the efi partition)
5) Load efivars by:
sudo modprobe efivars
6) Reinstall grub-install for a 64bit version
sudo apt-get install --reinstall grub-efi-amd64
sudo grub-install --no-nvram --root-directory=/mnt
7) Change root to /mnt and update grub
sudo chroot /mnt
sudo update-grub
8) Move and rename the installed bootloadercd /boot/efi/EFI
sudo cp ubuntu/* BOOT
cd BOOT
cp grubx64.efi bootx64.efi
9) Reboot the system.
when rebooting
F12 press--- bootoptions
select linux
Ubuntu 16.04 തുറന്ന് വരുമ്പോൾ Terminal തുറക്കുക
grub update ചെയ്യുക
sudo update-grub
restart ചെയ്യുക
live ആയി Boot ചെയ്യുക
Application---Accessories---disks
EFI drive--- EFI Folder തുറക്കുക. അതില്‍ Boot, Microsoft, Ubuntu എന്നീ Folders ഉണ്ടാവും.
Microsoft നെ 1Microsoft എന്ന് rename ചെയ്യുക
restart system
ubuntuന്റെ grub കാണാം
Ubuntu Boot ചെയ്യുക
Terminal തുറക്കുക
sudo nautilus
computer--boot--grub
വീണ്ടും Terminal തുറക്കുക
gedit grub.cfg
Text Editor ല്‍ തുറന്ന് വരും
അതില്‍
chainloader /EFI/Microsoft/Boot/bootmgfw.efi
എന്ന line ല്‍ Microsoft എന്നതിനെ 1Microsoft എന്നാക്കുക Save ചെയ്യുക
Text Editor close ചെയ്യുക
Terminal ല്‍
Exit എന്ന് Type ചെയ്ത് Enter
Ctrl+C
exit